To participate in this campaign, please click here
പുകയിലയുടെ മാരകമായ ദൂഷ്യ ഫലങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം ചെറിയ ക്ലാസിൽനിന്നും തന്നെ കുട്ടികൾക്കും കൊടുക്കണം. അതുപോലെ രക്ഷിതാക്കൾക്കും അധ്യാപകർക്കും ബോധവൽക്കരണം കൊടുക്കണം.
പാഠപുസ്തകങ്ങളിലെ സിലബസുകളിൽ പുകയിലയുടെ ദോഷവശങ്ങളെ ക്കുറിച്ചുള്ള കാര്യങ്ങൾ ശരിയായരീതിയിൽ ഉൾപ്പെടുത്തണം.
ജീവിതഗന്ധിയായ വീഡിയോകളിലൂടെ പുകയിലഉപയോഗത്താൽ രോഗികളായവരെയും, അവരുടെ കുടുംബാംഗങ്ങളെയും, നാട്ടുകാരുടെയും സാക്ഷ്യങ്ങൾ കുട്ടികൾക്ക് കാണിച്ചുകൊടുക്കണം.
പുകയില ഉത്പന്നങ്ങൾ പശ, പേസ്റ്റ് തുടങ്ങി ഏതെല്ലാം വിധം ഉണ്ട് എന്നതും ഏതെല്ലാം രോഗങ്ങളിൽ ഇവ എത്തിക്കുന്നു എന്ന അറിവ് കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും അധ്യാപകർക്കും നൽകുവാൻ കഴിയണം.
ചെറിയ ക്ലാസുകളിലുള്ള കുട്ടികൾക്ക് ഫീൽഡ് ട്രിപ്പുകളിലൂടെ RCC, പ്രതീക്ഷ, BRC പോലുള്ള ഡി അഡിക്ഷൻ കേന്ദ്രങ്ങളിൽ സന്ദർശിച്ചു രോഗാവസ്ഥയിലായ മനുഷ്യരെ നേരിൽ കാണാനും അവരുമായും അവരുടെ വീട്ടുകാരുമായി സംവദിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കണം.
പുകയില ഒരു സാമൂഹികവിപത്താണ് ഒരുവ്യക്തിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. അത് കുടുംബത്തിനും മൂഹത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്നു.
രാഷ്ട്രത്തിന് ദോഷമാണ് എന്ന തിരിച്ചറിവുണ്ടാക്കുന്ന രീതിയിലുള്ള പ്രവർത്ത നങ്ങൾ അധ്യാപകരുടെ ഭാഗത്ത്നിന്നുണ്ടാവണം.
പുകയിലയുടെയും മയക്കുമരുന്നുകളുടെയും ഉപയോഗത്താൽ ചിന്താശേഷി നഷ്ടപ്പെട്ട ഒരു സമൂഹം ഒരു തലമുറ രാഷ്ട്രത്തിന് ദോഷകരമാണ്. കള്ളന്മാർ, കൊലപാതർ, എയിഡ്സ് രോഗികൾ ഉണ്ടാകുവാൻ ഈ ലഹരി വസ്തുക്കൾ കാരണമാകുന്നു.
പുകയില ഉത്പ്പാദനം നിയന്ത്രിക്കാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം. നിയമം മൂലം നിരോധിക്കണം.
പുകയില ഉപയോഗിക്കുന്നതിന്റ്റെ നേർക്കാഴ്ചകൾ കുട്ടികളെ അതിന്റെ ദൂഷ്യങ്ങളെ കുറിച്ച് ബോധവാൻമാരാക്കി അതിനോട് No പറയാൻ പ്രേരിപ്പിക്കും! അപ്പോൾ ചെറുപ്രായത്തിൽ തന്നെ ആരെങ്കിലും പുകയില ഉത്പന്നങ്ങൾ നൽകിയാൽ അവർ ദൃഢ നിശ്ചയത്തോടെ No പറയും!
Smt Shikha Payyambally is the recipient of the Kerala State Best Teacher Award for 2017.
No comments:
Post a Comment